ബൽവന്ത് സിംഗിനെ മൊഹമ്മദൻസ് സ്വന്തമാക്കും

ഈസ്റ്റ് ബംഗാളിന്റെ സ്ട്രൈക്കർ ആയിരുന്ന ബൽവന്ത് സിങിനെ ഐ ലീഗ് ക്ലബായ മൊഹമ്മദൻസ് സ്വന്തമാക്കും. മൊഹമ്മദൻസും താരവും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനൊപ്പം ഉണ്ടായിരുന്നു എങ്കിലും ആകെ മൂന്ന് മത്സരങ്ങളിൽ മാത്രമെ താരം കളിച്ചിരുന്നുള്ളൂ. ബൽവന്ത് ഇപ്പോൾ ഫ്രീ ഏജന്റുമാണ്.

34കാരനായ താരം ഈസ്റ്റ് ബംഗാളിൽ എത്തും മുമ്പ് രണ്ടു സീസണിളോളം എ ടി കെയ്ക്ക് ഒപ്പം ആയിരുന്നു കളിച്ചത്. ഐ എസ് എല്ലിൽ 62 മത്സരങ്ങൾ ആകെ താരം കളിച്ചിട്ടുണ്ട്. മുമ്പ് ഐ എസ് എല്ലിൽ ചെന്നൈയിൻ, മുംബൈ സിറ്റി എന്നീ ക്ലബുകളുടെയും ഭാഗമായിരുന്നു. ഐ ലീഗിൽ മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ് എന്നിവർക്കും കളിച്ചിട്ടുണ്ട്.