ആറു മാസം കൊണ്ട് കുട്രോണെ പ്രീമിയർ ലീഗ് വിട്ടു, ഇനി ഫിയൊറെന്റീനയിൽ

- Advertisement -

ഇറ്റാലിയൻ യുവതാരം കുട്രോൺ ആറു മാസം കൊണ്ട് പ്രീമിയർ ലീഗ് വിട്ടിരിക്കുകയാണ്‌. കഴിഞ്ഞ സമ്മറിൽ വോൾവ്സിൽ എത്തിയ കുട്രോണിന് പ്രീമിയർ ലീഗിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. 21കാരനായ പാട്രിക് കുട്രോണെയെ ഇറ്റാലിയൻ ക്ലബായ ഫിയൊറെന്റിന ആണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യം ലോണിൽ ആകും താരം ഇറ്റലിയിലേക്ക് എത്തുക.

അടുത്ത സമ്മറിൽ താരത്തെ സ്ഥിരകരാറിൽ ഫിയൊറെന്റിന സ്വന്തമാക്കും. 18 മില്യണോളം നൽകി ആയിരുന്നു വോൾവ്സ് മിലാനിൽ നിന്ന് കുട്രോണയെ സ്വന്തമാക്കിയത്. 2007 മുതൽ മിലാന്റെ യുവ ടീമുകൾക്ക് ഒപ്പമുള്ള താരമായിരുന്മു കുട്രോണെ. മിലാനിൽ 2017ൽ സീനിയർ ഡെബ്യൂട്ട് നടത്തിയ കുട്രോണെയ്ക്ക് മികച്ച തുടക്കവും മിലാനിൽ ലഭിച്ചിരുന്നു. മിലാനിൽ 70 മത്സരങ്ങൾ കളിച്ച കുട്രോണെ 13 ഗോളുകളും മിലാൻ ജേഴ്സിയിൽ നേടിയിട്ടുണ്ട്.

Advertisement