മൗറീനോ ഉണ്ടായിരുന്നപ്പോൾ മാഞ്ചസ്റ്ററിന്റെ അവസ്ഥ എന്തായിരുന്നെന്ന് വ്യക്തമാക്കി റൂണി

- Advertisement -

മൗറീനോ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് വിട്ടത് നന്നായി എന്ന് വെയ്ൻ റൂണി. ഇന്നലെ കാർഡിഫിനെതിരായ മത്സരത്തിൽ യുണൈറ്റഡ് 5-1ന് വിജയിച്ചതിന് ശേഷമായിരുന്നു റൂണി മൗറീനോ ഉള്ളപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവസ്ഥ ദയനീയമായിരുന്നു എന്ന് വ്യക്തമാക്കിയത്. മൗറീനീയ്ക്ക് ഒപ്പം രണ്ട് സീസണുകളിൽ റൂണിയും ഉണ്ടായിരുന്നു. മൗറീനോയുടെ കാലഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ സന്തോഷമെ ഉണ്ടായിരുന്നില്ല എന്ന് റൂണി പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ താരങ്ങൾ മാത്രമല്ല, സ്റ്റാഫുകൾ, ആരാധകർ, കിറ്റ്മെൻ, എന്തിന് അടുക്കളയിൽ ജോലി ചെയ്യുന്നവർ വരെ സന്തോഷിക്കാൻ കഴിയാതെ കഷ്ടപ്പെടുക ആയിരുന്നു എന്ന് റൂണി പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്റെ ജീവിതത്തിന്റെ വലിയ ഭാഗമാണ്. അതുകൊണ്ട് തന്നെ മാഞ്ചസ്റ്ററിൽ നടക്കുന്നത് തന്നെയും സന്തോഷവാനാക്കിയിരുന്നില്ല എന്ന് റൂണി പറഞ്ഞു. ഒലെ ചുമതലയേൽക്കുന്നു എന്ന് കേട്ടപ്പോൾ താൻ ഒലെയെ വിളിച്ചെന്നും മാഞ്ചസ്റ്ററിന്റെ അണിയറയിൽ നടക്കുന്നതും താരങ്ങക്ക് ആഗ്രഹിക്കുന്നതും എന്താണെന്ന് പറഞ്ഞു കൊടുത്തു എന്നും റൂണി പറഞ്ഞു.

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സർ അലക്സ് ഫെർഗൂസന്റെ കാലഘട്ടത്തെ ഓർമ്മിപ്പിച്ച പ്രകടനമായിരുന്നു നടത്തിയത്.

Advertisement