ഗോകുലത്തിന്റെ കളി കാണാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ കളിയേക്കാൾ ആരാധകർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഗോകുലത്തിന്റെ കളി കാണാൻ എത്തിയത് ഐലീഗിലെ ഈ സീസണിലെയും ഗോകുലം കേരള എഫ് സിയുടെ ചരിത്രത്തിലെയും റെക്കോർഡ് കാണികളാണ്. മിനേർവ പഞ്ചാബും ഗോകുലവുമായുള്ള കളിയുടെ ഔദ്യോഗിക അറ്റൻഡൻസ് മുപ്പത്തിനായിരത്തിനും മുകളിലാണ്. ശരിക്കുള്ള കണക്കിൽ 30246 പേർ. കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് ഹോം മത്സരത്തിനേക്കാൾ കൂടുതൽ ആണ് ഈ സംഖ്യ‌.

കേരള ബ്ലാസ്റ്റേഴ്സും എഫ് സി ഗോവയും തമ്മിലുള്ള അവസാന മത്സരം കാണാൻ എത്തിയത് ഇരുപത്തിയൊന്നായിരം പേർ മാത്രമായിരുന്നു. ആരാധകരുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മോശം റെക്കോർഡ് ആയിരുന്നു അത്. മത്സര ഫലങ്ങൾ തുടർച്ചയായി പ്രതികൂലമായതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കളിക്ക് ആരാധകർ ഇങ്ങനെ കുറയാൻ കാരണം.

ഗോകുലത്തിനാകട്ടെ സീസണ് മികച്ച തുടക്കമാണ് കിട്ടിയത്. ബിനോ ജോർജ്ജും സംഘവും കളിക്കുന്ന അറ്റാക്കിങ് ഫുട്ബോളും ആരാധകരെ കൂടുതൽ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കുന്നു. ഗോകുകത്തിന്റെ ആദ്യ മത്സരത്തിന് എത്തിയ 28000 എന്ന സംഖ്യ ആയിരുന്നു ഇതുവരെ ഐലീഗിലെ ഈ സീസണിലെ റെക്കോർഡ് അതാണ് ഇന്ന് മറികടന്നത്. വരും മത്സരങ്ങളിലും ആരാധകർ ഇതുപോലെ സ്റ്റേഡിയത്തിൽ എത്തും എന്ന് ആണ് കരുതപ്പെടുന്നത്.