എടത്തനാട്ടുകരയിൽ ആദ്യ ജയം സ്കൈ ബ്ലൂ എടപ്പാളിന്

- Advertisement -

എടത്തനാട്ടുകര അഖിലേന്ത്യാ 2017-18 സെവൻസിലെ ഉദ്ഘാടന മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാളിന് വിജയം. ഇന്ന് നടന്ന പോരാട്ടത്തിൽ അൽ മിൻഹാൻ വളാഞ്ചേരിയെ ആണ് സ്കൈ ബ്ലൂ എടപ്പാൾ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു വിജയം. നിശ്ചിത സമയത്ത് കളി ഗോൾ രഹിതമായിരുന്നു.

പെനാൾട്ടി ഷൂട്ടൗട്ടിൽ അൽ മിൻഹാലിന്റെ രണ്ട് കിക്കുകൾ ലക്ഷ്യം കണ്ടില്ല. അതോടെ വിജയം സ്കൈ ബ്ലൂ സ്വന്തമാക്കി. അൽ മിൻഹാലിന്റെ സീസണിലെ ആദ്യ പരാജയമാണിത്. നാളെ എടത്തനാട്ടുകരയിൽ നടക്കുന്ന മത്സരത്തിൽ ടൗൺ എഫ് സി തൃക്കരിപ്പൂർ ടൗൺ ടീം അരീക്കോടിനെ നേരിടും.

Advertisement