ആഷ്ലി വെസ്റ്റ് വൂഡിന്റെ ഐ ലീഗിലേക്കുള്ള തിരിച്ചുവരവിന് പെട്ടെന്ന് തന്നെ അവസാനം. ൽ റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ് സിയുടെ പരിശീലക സ്ഥാനം ആഷ്ലി വെസ്റ്റ് വുഡ് ഒഴിഞ്ഞിരിക്കുകയാണ്. പഞ്ചാബ് സീസൺ നന്നായി തുടങ്ങി എങ്കിലും അവസാന റൽരണ്ട് മത്സരങ്ങളിലെ ഫലം മാനേജ്മെന്റും ആഷ്ലിയുമായി പ്രശ്നങ്ങൾ ഉണ്ടാക്കി. വെസ്റ്റ്വുഡിന് പകരക്കാരനെ പഞ്ചാബ് ഉടൻ പ്രഖ്യാപിച്ചേക്കും.
എ ടി കെ കൊൽക്കത്തയുടെ ടെക്നിക്കൽ ഡയറക്ടറായാണ് വെസ്റ്റ്വുഡ് പ്രവർത്തിച്ച ശേഷം നീണ്ട ഇടവേള എടുത്തായിരുന്നു വെസ്റ്റ്വുഡ് ഒരു ക്ലബിന്റെ ചുമതലയിൽ കയറിയത്. പഞ്ചാബിൽ തന്റെ പ്രിയപ്പെട്ട താരങ്ങളെ അണിനിരത്താനും അദ്ദേഹത്തിനായുരുന്നു.
ബെംഗളൂരു എഫ് സിയെ അവരുടെ ആദ്യ സീസണിൽ ഐ ലീഗിൽ നയിച്ചു കൊണ്ടാണ് വെസ്റ്റ്വുഡ് ഇന്ത്യൻ ഫുട്ബോളിൽ പേരെടുത്തത്. അദ്ദേഹത്തിനൊപ്പം രണ്ട് ഐ ലീഗ് കിരീടങ്ങളും ഒരു ഫെഡറേഷൻ കപ്പും ആഷ്ലി സ്വന്തമാക്കിയിരുന്നു. യുവേഫ പ്രൊ ലൈസൻസും എ എഫ് സി പ്രൊ ലൈസൻസും ഉള്ള പരിശീലകനാണ് വെസ്റ്റ് വുഡ്.