വീണ്ടും ഈസ്റ്റ് ബംഗാളിന് പരാജയം

Newsroom

ഈസ്റ്റ് ബംഗാളിന്റെ കഷ്ട കാലം തീരുന്നില്ല. ഇന്ന് ഐസ ആണ് ഈസ്റ്റ് ബംഗാളിനെ പാാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഐസാൾ വിജയിച്ചത്. അവസാന അഞ്ചു മത്സരങ്ങൾക്ക് ഇടയിൽ ഇത് ഈസ്റ്റ് ബംഗാളിന്റെ നാലാം തോൽവിയാണ്. പഴയ പരിശീലകനെ പുറത്താക്കിയ ശേഷം കളിച്ച മത്സരങ്ങളിൽ എല്ലാം ഈസ്റ്റ് ബംഗാൾ പരാജയപ്പെടുകയാണ് ചെയ്തത്.

കളിയുടെ 77ആം മിനുട്ടിൽ വെറോൻ ആണ് ഐസാളിന്റെ വിജയ ഗോൾ നേടിയത് . ഐസാളിന്റെ സീസണിലെ രണ്ടാം വിജയം മാത്രമാണിത്. ഈസ്റ്റ് ബംഗാൾ മൂന്ന് ജയങ്ങളുമായി ഇപ്പോൾ ലീഗിൽ ഏഴാമത് നിൽക്കുകയാണ്.