ഫിഫാ മഞ്ചേരിയിലൂടെ വളർന്ന ആൽഫ്രഡിന് ഐസാളിൽ പുതിയ കരാർ

- Advertisement -

രണ്ട് സീസൺ മുമ്പ് ഐ ലീഗ് കിരീടത്തിലേക്ക് ക്യാപ്റ്റൻ ആം ബാൻഡും ഇട്ട് ഐസോളിനെ നയിച്ച ആൽഫ്രഡ് ഒരു സീസണിൽ കൂടെ ഐസാളിൽ തുടരും. താരം ഇന്ന് ഒരു വർഷത്തേക്കുള്ള പുതിയ കരാറിൽ ഒപ്പുവെച്ചു. രണ്ട് സീസൺ മുമ്പ് ഇന്ത്യയിലെ ഏറ്റവും മികച്ച ഡിഫൻഡറായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് ജാര്യൻ.

കേരള സെവൻസിലൂടെ ആയിരുന്നു ആൽഫ്രഡ് ആദ്യം ഇന്ത്യൻ ഫുട്ബോളിലേക്ക് എത്തിയത്.
2008ൽ സെവൻസ് ക്ലബായ ഫിഫാ മഞ്ചേരിക്ക് വേണ്ടി ബൂട്ട് കെട്ടാൻ തുടങ്ങിയ ആൽഫ്രഡ് 2010-11 സീസൺ വരെ ഫിഫയ്ക്കു വേണ്ടി കളിച്ചിരുന്നു. നിരവധി കിരീടങ്ങളും ഫിഫയ്ക്കൊപ്പം ആൽഫ്രഡ് നേടിയിട്ടുണ്ട്.

പിന്നീട് കൊൽക്കത്തൻ ക്ലബായ മുഹമ്മദൻസിലേക്ക് ചേക്കേറിയ ആൽഫ്രഡ് ഇന്ത്യൻ ഫുട്ബോളിന്റെ തന്നെ നിർണ്ണായക ഭാഗമാവുക ആയിരുന്നു. അവിടെ നിന്ന് ഖാലിദ് ജമീലിന്റെ മുംബൈ എഫ് സിയിലേക്കും അവസാനം ഐസോളിലേക്കും ആൽഫ്രഡ് കീമ എത്തുകയായിരുന്നു. ഇപ്പോൾ രണ്ട് സീസണുകളായി ഐസാൾ മോശം പ്രകടനമാണ് നടത്തുന്നത് എങ്കിലും ടീമിൽ തന്നെ തുടരാൻ ആൽഫ്രഡ് തീരുമാനിക്കുകയായിരു‌ന്നു.

Advertisement