30 മില്യൺ നൽകി, ഇനി റൗൾ ജിമെനെസ് വോൾവ്സിന്റെ സ്വന്തം

- Advertisement -

വോൾവ്സിന്റെ സ്ട്രൈക്കറായി പ്രീമിയർ ലീഗിൽ തിളങ്ങുന്ന റൗൾ ജിമിനെസ് ഇനി വോൾവ്സിന്റെ മാത്രം താരം. ഇത്രകാലം ബെൻഫികയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആയിരുന്നു ജിമിനെസ് കളിച്ചിരുന്നത്. ബെൻഫിക നൽകിയ കരാറിൽ വോൾവ്സിന് ജിമിനെസിനെ വാങ്ങാൻ അനുവദിക്കുന്ന നിബന്ധന ഉണ്ടായിരുന്നു‌. അത് പ്രകാരമാണ് ഈ ട്രാൻസ്ഫർ പെർമനെന്റ് ആകുന്നത്. വോൾവ്സ് 30മില്യണോളം ബെൻഫികയ്ക്ക് നൽകേണ്ടതായി വരും.

ഈ സീസണിൽ വോൾവ്സിന്റെ ടോപ്പ് സ്കോറർ ആണ് ജിമിനെസ്. 17 ഗോളുകൾ ഈ സീസണിൽ ജിമിനെസ് നേടിയിട്ടുണ്ട്. ഇത് കൂടാതെ 7 അസിസ്റ്റും ജിമിനെസ് ടീമിന് സംഭാവന ചെയ്തു. ഏതു വമ്പന്മാരെയും വീഴ്ത്തുന്ന ടീമാക്കി മാറ്റിയത് ജിമിനെസും ജോട്ടയും ചേർന്ന അറ്റാക്കിംഗ് റ്റു ആയിരിന്നു‌. ഇരുവരും ചേർന്ന് നടത്തുന്ന കൗണ്ടറുകൾ ആണ് വോൾവ്സിനെ മികച്ച ടീമാക്കി മാറ്റുന്നത്. 2023വരെ ജിമിനെസിനെ ക്ലബിൽ നിലനിർത്തുന്ന കരാറിലാണ് ഇപ്പോൾ ക്ലബും താരവും ഒപ്പുവെച്ചത്.

Advertisement