സ്റ്റാൻലി റൊസാരൊയോ ക്ലബ് വിട്ട ഒഴിവിലേക്ക് ഐസാൾ പുതിയ പരിശീലകനെ എത്തിച്ചും യുവ പരിശീലകൻ യാൻ ലോ ആണ് ഐസാളിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. മൊഹമ്മദൻസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് അടുത്തിടെ വിവാദങ്ങൾ കാരണം മാറ്റപ്പെട്ട പരിശീലകനാണ് യാൻ ലോ. ഐസാളിൽ എത്തി തന്റെ പരിശീലക മികവ് തെളിയിച്ച് കൊടുക്കുക ആകും യാൻ ലോയുടെ ഉദ്ദേശം. ഇന്ത്യൻ ദേശീയ ലീഗ് ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനെന്ന റെക്കോർഡിട്ട വ്യക്തിയാണ് യാൻ ലോ.
26കാരൻ മാത്രമായ യാൻ ലോ കഴിഞ്ഞ സീസണിൽ മിനേർവ പഞ്ചാബിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റായിരുന്നു ഐലീഗിൽ ചരിത്രം കുറിച്ചത്. 25ആം വയസ്സിൽ തന്നെ എ എഫ് സി എ ലൈസൻസ് സ്വന്തമാക്കിയപ്പോൾ എ ലൈസൻസ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായും യാൻ ലോ മാറിയിരുന്നു. ഐസാളിനൊപ്പം ഒ വലിയ നേട്ടങ്ങളിൽ എത്താൻ ആകുമെന്നാണ് പ്രതീക്ഷയെന്ന് യാൻ ലോ പറഞ്ഞു.