നോർത്ത് ഈസ്റ്റിലെ വമ്പന്മാരുടെ പോരാട്ടം സമനിലയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐലീഗിൽ ഇന്നു നടന്ന നോർത്ത് ഈസ്റ്റ് പോരാട്ടം സമനിലയിൽ. ഐസോളിന്റെ ഹോമിൽ നടന്ന നെരോക്കയുമായുള്ള പോരാട്ടമാണ് ഗോൾരഹിത സമനിലയിൽ അവസാനിച്ചത്. ഐലീഗിൽ ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുന്നത്. ഇന്നലെ റിയൽ കാശ്മീർ ചർച്ചിൽ ബ്രദേഴ്സ് മത്സരവും ഗോൾ രഹിതമായി അവസാനിച്ചിരുന്നു.

ഇന്ന് മത്സരത്തിൽ കൂടുതൽ മികച്ചു നിന്ന ഐസാൾ ആണ് എങ്കിലും കാര്യമായ അവസരങ്ങൾ ഒന്നും സൃഷ്ടിക്കാൻ ഐസാളിനും ആയില്ല. മൂന്ന് റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോഴും ഐസാളിനും നെരോകയ്ക്കും സീസണിലെ ആദ്യ ജയം സ്വന്തമാക്കാൻ ആയിട്ടില്ല. മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് പോയന്റ് മാത്രമാണ് ഇരു ടീമുകൾക്കും ഉള്ളത്.