റഫറിക്ക് പിഴച്ചു, ഐസാളിന് സമനില

Newsroom

ഇന്ത്യൻ ഫുട്ബോൾ ലീഗിലെ റഫറിയിംഗിലെ പിഴവുകൾ വീണ്ടും ഇന്ന് ഐലീഗിൽ കാണാൻ ആയി. ഇന്ന് ഐസാൾ അർഹിച്ച വിജയം ആണ് റഫറിയുടെ പിഴവ് കാരണം നഷ്ടമായത്. ഐസാളും ചർച്ചിൽ ബ്രദേഴ്സും തമ്മിലുള്ള പോരാട്ടത്തിൽ ആണ് റഫറിയുടെ പിഴവ് ഐസാളിന് തിരിച്ചടി നൽകിയത്. മത്സരം 2-2 എന്ന നിലയിൽ ആണ് അവസാനിച്ചത്.

മത്സരത്തിന്റെ അവസാന നിമിഷങ്ങൾ ഐസാൾ മൂന്നാം ഗോൾ നേടിയിരുന്നു എങ്കിലും ഓഫ്സൗഡ് ആണെന്ന് ലൈൻ റഫറി വിധിച്ചു. എന്നാക് റീപ്ലേകളിൽ ഗോൾ ഓൺസൈഡ് ആണെന്ന് വ്യക്തമായിരുന്നു. കനൗടയും വാൻലാൽറുവറ്റ്ഫെലയും ആണ് ഐസാളിനായി ഗോളുകൾ നേടിയത്. പ്രിമസും പൂജാരിയും ചർച്ചിലിനായും ഗോളുകൾ നേടി. 10 പോയന്റുമായി ചർച്ചിൽ ബ്രദേഴ്സ് ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.