ഘാന സെന്റർ ബാക്ക് ജോസഫ് ഐസാളിൽ

- Advertisement -

ഐ ലീഗ് ക്ലബായ ഐസാൾ പുതിയ സെന്റർ ബാക്കിനെ സൈൻ ചെയ്തു. ഘാന താരമായ ജോസഫ് അഡ്ജെയെ ആണ് ഐസാൾ സൈൻ ചെയ്തത്. 24കാരനായ താരം ഒരു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. ഘാനയുടെ അണ്ടർ 20 ടീമിനു വേണ്ടി മുമ്പ് കളിച്ചിട്ടുള്ള താരം കൂടിയാണ് ജോസഫ്. അവസാനമായി ബഹ്റൈൻ ക്ലബായ മൽകിയക്ക് വേണ്ടിയാണ് ജോസഫ് കളിച്ചത്.

അൽ അരൗബ, കേപ് ടൗൺ സിറ്റി, ഓൽകഹമോ സിറ്റി എന്നീ ക്ലബുകൾക്കായും താരം മുമ്പ് കളിച്ചിട്ടുണ്ട്. ഐസാളിന്റെ അടുത്ത മത്സരം മുതൽ ജോസഫ് ടീമിൽ ഉണ്ടാകും. പുതിയ സീസണിൽ ഐസാളിന് അത്ര വലിയ തുടക്കമല്ല ലഭിച്ചിരിക്കുന്നത്.

Advertisement