94ആം മിനുട്ടിലെ ഗോളിൽ ഐസാളിന് വിജയം

ഐലീഗിൽ ഇന്ന് നടന്ന ആവേശ പോരാട്ടത്തിൽ ഐസാളിന് വിജയം. ഇന്ന് ഗോവയിൽ നടന്ന മത്സരത്തിൽ യുവനിരയായ ഇന്ത്യ ആരോസിനെയാണ് ഐസാൾ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഐസാളിന്റെ വിജയം. മത്സരത്തിന്റെ അവസാന നിമിഷം പിറന്ന ഗോളാണ് ഐസാളിന് ജയം നൽകിയത്.

മത്സരത്തിൽ 64ആം മിനുട്ടിൽ ലാൽനെൻഫുലയാണ് ഐസാളിനെ മുന്നിൽ എത്തിച്ചത്. എന്നാൽ പെട്ടെന്ന് തിരിച്ചടിക്കാൻ ഐസാളിനയി. വിക്രം സിങ് ആയിരുന്നു 81ആം മിനുട്ടിൽ ഗോൾ നേടിയത്. പക്ഷെ പരാജയം ഒഴിവാക്കാൻ ആരോസിനായില്ല. കളിയുടെ 94ആം മിനുട്ടിൽ സൊഹെർലിയാന ഐസാളിന് വിജയം നൽകിയ രണ്ടം ഗോൾ നേടി. ഐസാളിന്റെ സീസണിലെ ആദ്യ വിജയമാണിത്. ആദ്യ രണ്ടു മത്സരങ്ങളിലും ഐസാളിന് ജയിക്കാൻ ആയിരുന്നില്ല.