“നാബി കേറ്റയുടെ മികവിൽ സംശയമില്ല”

ലിവർപൂൾ മധ്യനിര താരം നാബി കേറ്റയുടെ മികവിൽ തനിക്ക് യാതൊരു സംശയവുമില്ല എന്ന് ലിവർപൂൾ പരിശീലകൻ നാബി കേറ്റ. രണ്ട് സീസൺ മുമ്പ് ലെപ്സിഗിൽ നിന്ന് ലിവർപൂളിലേക്ക് എത്തിയ കേറ്റ പക്ഷെ ഇപ്പോൾ അധികം അവസരം ലഭിക്കാതെ കഷ്ടപ്പെടുകയാണ്. എന്നാൽ നാബി കേറ്റ കളിക്കാത്തത് താരത്തിന് മികവ് ഇല്ലാത്തതു കൊണ്ടല്ല എന്ന് ക്ലോപ്പ് പറഞ്ഞു.

നാബി കേറ്റയ്ക്ക് പരിക്കാണ് പ്രശ്നമായത് എന്ന് ക്ലോപ്പ് പറയുന്നു. തന്റെ ടീം ഇപ്പോൾ നല്ല ഒത്തിണക്കത്തിലാണ് ഉള്ളത് വിജയിച്ചു കൊണ്ടേയിരിക്കുന്നുമുണ്ട്. ഈ അവസരത്തിൽ താൻ ടീമിനെ എങ്ങനെയാണ് മാറ്റുക എന്ന് ക്ലോപ്പ് ചോദിക്കുന്നു. ലിവർപൂൾ 4-0നോ 5-0നോ അല്ല ജയിക്കുന്നത് എന്നും അതുകൊണ്ട് വലിയ മാറ്റങ്ങൾ വരുത്തേണ്ട അവസ്ഥയല്ല ഇപ്പോൾ എന്നും ക്ലോപ്പ് പറഞ്ഞു.

നാബി കേറ്റ ലിവർപൂളിനു വേണ്ടി കളിച്ചപ്പോൾ എല്ലാം മികച്ചു നിന്നിട്ടുണ്ട്. അദ്ദേഹത്തിന് അവസരം കിട്ടുമെന്നും താൻ താരവുമായി സംസാരിച്ചിട്ടുണ്ട് എന്നും ക്ലോപ്പ് പറഞ്ഞു.