കോസ്റ്ററിക്കൻ താരം അകോസ്റ്റ ഈസ്റ്റ് ബംഗാൾ വിട്ടു

- Advertisement -

കോസ്റ്ററിക്കൻ രാജ്യാന്തര താരമായ ജോണി അകോസ്റ്റ ഇന്ത്യ വിടുന്നു. കഴിഞ്ഞ സീസണിൽ വൻ തുകയ്ക്ക് ഈസ്റ്റ ബംഗാളിൽ എത്തിയ അകോസ്റ്റ താൻ ക്ലബ് വിടുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ലോകകപ്പിൽ കോസ്റ്ററിക്കൻ ഡിഫൻസിൽ കളിച്ചിരുന്ന അകോസ്റ്റ ഈസ്റ്റ് ബംഗാളിൽ എത്തിയത് കഴിഞ്ഞ വർഷം വലിയ വാർത്തയായിരുന്നു‌. എന്നാൽ താരത്തിന് പേരിനൊത്ത പ്രകടനം കാഴ്ചവെക്കാൻ കൊൽക്കത്തയിൽ ആയില്ല.

താൻ കളിച്ച വലിയ ക്ലബുകളിൽ ഒന്നാണ് ഈസ്റ്റ് ബംഗാൾ എന്നും തനിക്ക് ഇവിടെ ലഭിച്ച പിന്തുണയ്ക്ക് നന്ദി പറയുന്നു എന്നും അകോസ്റ്റ പറഞ്ഞു. ജേഴ്സി അണിഞ്ഞപ്പോഴൊക്കെ താൻ തന്റെ എല്ലാം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ കളിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട് എന്നും അകോസ്റ്റ പറഞ്ഞു. ക്ലബിന് എല്ലാവിധ ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

Advertisement