ആരോസിനോട് യാതൊരു ദയയും ഇല്ലാതെ റിയൽ കാശ്മീർ

20210204 181900
- Advertisement -

ഐലീഗിൽ റിയൽ കാശ്മീരിന് വൻ വിജയം. ഇന്ന് ഇന്ത്യൻ ആരോസിനെ നേരിട്ട റിയൽ കാശ്മീർ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ 42 മിനുട്ടുകളിൽ ഗോളുകൾ ഒന്നും പിറന്നിരുന്നില്ല. പിന്നീടാണ് ഗോൾമഴ പെയ്തത്‌. ദിപാന്ത ഡിക രണ്ടു ഗോളുകൾ നേടി. 42ആം മിനുട്ടിലും 74ആം മിനുട്ടിലും ആയിരുന്നു ഡികയുടെ ഗോളുകൾ.

51ആം മിനുട്ടിൽ ലുക്മാൻ, 61ആം മിനുട്ടിക് ഫക്റുദ്ദീൻ, 80ആം മിനുട്ടിൽ ലിംഗ്ദോഹ്, 86ആം മിനുട്ടിൽ ഫറൂഖ് ഭട്ട് എന്നിവരാണ് റിയൽ കാശ്മീരിന് വേണ്ടി സ്കോർ ചെയ്ത മറ്റു താരങ്ങൾ. ഈ വിജയം റിയൽ കാശ്മീരിനെ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചു. ലീഗിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 9 പോയിന്റാണ് കാശ്മീരിന് ഉള്ളത്‌

Advertisement