ഗോവയ്ക്ക് വീണ്ടും സമനില, പരാജയമറിയാതെ ഖാലിദ് ജമീൽ

20210205 012825
- Advertisement -

ഐ എസ് എല്ലിൽ എഫ് സി ഗോവയ്ക്ക് വീണ്ടും സമനില. ഇന്ന് നോർത്ത് ഈസ്റ്റിനെ നേരിട്ട എഫ് സി ഗോവ 2-2ന്റെ സമനില ആണ് വഴങ്ങിയത്. ഗോവയുടെ തുടർച്ചയായ നാലാം സമനില ആണിത്. ഇന്ന് രണ്ട് പെനാൾട്ടികളാണ് ഗോവയ്ക്ക് വിനയായത്. രണ്ട് തവണ ലീഡ് എടുത്തു എങ്കിലും രണ്ട് തവണയും പെനാൾട്ടി കാരണം ലീഡ് നഷ്ടപ്പെടുക ആയിരുന്നു. 21ആം മിനുട്ടിൽ ജേശുരാജ് ആണ് ഗോവയ്ക്ക് ലീഡ് നൽകിയത്‌. ഇതിന് 41ആം മിനുട്ടിൽ ഗലേഹോ ‌‌‌‌‌‌ വഴി മറുപടി നൽകി.

രണ്ടാം പകുതിയിൽ 80ആം ‌മിനുട്ടിൽ ‌ ഒരു സെൽഫ് ഗോളിലൂടെ ഗോവ വീണ്ടും ലീഡ് എടുത്തു എങ്കിലും മൂന്ന് മിനുട്ടുകൾക്ക് അകം വീണ്ടും ഒരു മോശം ഫൗൾ ഗോവയ്ക്ക് എതിരായി പെനാൾട്ടി നൽകി. ഗലേഹോ തന്നെ വീണ്ടും പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. ഗോവ മൂന്നാം സ്ഥാനത്താണ് ഉള്ളത്. 22 പോയിന്റുള്ള നോർത്ത് ഈസ്റ്റ് അഞ്ചാമതാണ് ഉള്ളത്.

Advertisement