സെക്കൻഡ് ഡിവിഷൻ; ഫൈനൽ റൗണ്ട് കാണാതെ മുഹമ്മദൻസ് പുറത്ത്

- Advertisement -

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ നിന്ന് കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസ് പുറത്ത്. ഇന്ന് നിർണായകമായിരുന്ന മത്സരം വിജയിച്ചു എങ്കിലും മുഹമ്മദൻസിന് ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്താൻ ആയില്ല. അവസാന മത്സരത്തിൽ ചിങ വെങ് എഫ് സിയെ തോൽപ്പിച്ച് ട്രാവു ആണ് ഫൈനൽ റൗണ്ടിലേക്ക് കയറിയത്. ചിങ വെങ് നേരത്തെ തന്നെ ഫൈനൽ റൗണ്ട് ഉറപ്പിച്ചിരുന്നു.

ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ട്രാവു ചിങ വെങയെ തോൽപ്പിച്ചത്. ഈ വിജയത്തോടെ ട്രാവുവിന് 17 പോയന്റായി. ചിങ വെങ് എഫ് സിക്ക് 21 പോയന്റ് ഉണ്ടായിരുന്നു. തൊട്ടു പിറകിൽ ഉണ്ടായിരുന്ന മുഹമ്മദൻസ് ഇന്ന് ജംഷദ്പൂർ എഫ് സിയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഈ വിജയത്തോടെ 16 പോയന്റിൽ എത്താനെ പക്ഷെ മൊഹമ്മദൻസിന് ആയുള്ളൂ.

Advertisement