പണി പാളും, വാറിനെ അസഭ്യം പറഞ്ഞ നെയ്മറിനെതിരെ നടപടി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പി എസ് ജിക്ക് ഏറ്റ ഞെട്ടിക്കുന്ന തോൽവിയിൽ രോഷം കൊണ്ട് വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സിസ്റ്റത്തെ അസഭ്യം പറഞ്ഞ നെയ്മറിനെതിരെ നടപടി ഉറപ്പായി. നെയ്മറിന്റെ സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങളെ കുറിച്ച് അന്വേഷിച്ച യുവേഫ താരത്തിനെതിരെ നടപടി ഉണ്ടാകും എന്ന് അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ ആയിരുന്നു നെയ്മർ വാറിനെതിരെ തിരിഞ്ഞത്.

പാരീസിൽ നടന്ന മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ കിട്ടിയ പെനാൾട്ടി ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനെ ക്വാർട്ടറിൽ എത്തിച്ചത്. ആ പെനാൾട്ടി വാർ മുഖേന ആയിരുന്നു ലഭിച്ചത്. ഇതാണ് നെയ്മറിനെ പ്രകോപിതനാക്കിയത്. അത് ഒരിക്കലും പെനാൾട്ടി അല്ല എന്ന് നെയ്മർ പറഞ്ഞു. സംഭവങ്ങൾ സ്ലോ മോഷനിൽ കാണുന്ന ഫുട്ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവർ ആണ് വാറിൽ ഉള്ളത് എന്നും നെയ്മർ പറഞ്ഞു. അതിനു ശേഷം അസഭ്യ വാക്കുകളും നെയ്മർ ഉപയോഗിച്ചിരുന്നു.

അന്വേഷണത്തിൽ നെയ്മർ കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനാൽ കടുത്ത നടപടി തന്നെ ഉണ്ടായേക്കും. പിഴയും യുവേഫ മത്സരങ്ങളിൽ വിലക്കും ഉണ്ടായേക്കും. നെയ്മറിന്റെ വാദം കൂടെ കേട്ടതിനു ശേഷമാകും ശിക്ഷ പ്രഖ്യാപിക്കുക‌

Advertisement