ഐലീഗിൽ ഇന്ന് ഗോവയിൽ നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിന് വിജയം. ഐ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മിനേർവ പഞ്ചാബിനെ ആയിരുന്നു ചർച്ചിൽ ബ്രദേഴ്സ് ഇന്ന് നേരിട്ടത്. മത്സരം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചർച്ചിൽ വിജയിച്ചു. വോൾഫെ നേടിയ ഇരട്ട ഗോളുകളാണ് മിനേർവയുടെ കഥ കഴിച്ചത്. രണ്ട് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്.
സാങ്കേതിക കാരണങ്ങളാൽ ഇന്നത്തെ മത്സരം തത്സമയ ടെലികാസ് ഉണ്ടായിരുന്നില്ല. ജയത്തോടെ ചർച്ചിലിന് 19 പോയന്റായിം ചർച്ചിൽ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി. 11 മത്സരങ്ങളിൽ 13 പോയന്റ് മാത്രം ഉള്ള മിനേർവ പഞ്ചാബ് ഇപ്പോൾ ലീഗിൽ ഏഴാം സ്ഥാനത്താണ്













