ഹസാർഡ് വിരമിച്ചു

Picsart 22 12 07 17 04 33 160

ബെൽജിയം താരം ഈഡൻ ഹസാർഡ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു, ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടീം ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ആണ് താരത്തിന്റെ പ്രഖ്യാപനം . 31 കാരനായ താരം സാമൂഹിക മാധ്യമങ്ങളിലൂടെ ആണ് വിരമിക്കൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

.ഹസാർഡ് 170415

2008 മുതൽ തനിക്ക് തന്ന സ്നേഹത്തിന് നന്ദിയുണ്ട് എന്ന് ഹസാർഡ് പറഞ്ഞു. 2018-ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ സെമിഫൈനലിലെത്തിയ ബെൽജിയൻ ടീമിലെ പ്രധാനി ആയിരുന്നു ഹസാർഡ്. അവസാന കുറച്ച് കാലമായി പരിക്കുമായി കഷ്ടപ്പെടുന്ന ഹസാർഡ് അത്ര നല്ല ഫോമിൽ ആയിരുന്നില്ല. ബെൽജിയത്തിനായി 126 മത്സരങ്ങളിൽ നിന്ന് 33 ഗോളും 36 അസിസ്റ്റും ഹസാർഡ് നേടിയിട്ടുണ്ട്.

ഖത്തറിൽ മൊറോക്കോയ്ക്കും ക്രൊയേഷ്യയ്ക്കും പിന്നിൽ എഫ് ഗ്രൂപ്പിൽ മൂന്നാമതായാണ് ബെൽജിയം ഫിനിഷ് ചെയ്തത്..