ഇന്ത്യക്ക് എതിരെ ഏറ്റവും വലിയ കൂട്ടുകെട്ട്, റെക്കോർഡ് കുറിച്ച് ബംഗ്ലാദേശ്

Picsart 22 12 07 16 20 19 040

മഹമ്മദുല്ല റിയാദും മെഹിദി ഹസൻ മിറാസും ചേർന്ന് ഇന്ന് തീർത്ത കൂട്ടുകെട്ട് ഒരു റെക്ലോർഡാണ്. ഇന്ത്യയ്‌ക്കെതിരായി ബംഗ്ലാദേശിന്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് ആണ് അവർ ഇന്ന് കുറിച്ചത്. 2014ൽ മുഷ്‌ഫിഖുർ റഹീമും അനമുൽ ഹഖ് ബിജോയിയും സ്ഥാപിച്ച റെക്കോർഡാണ് മഹമ്മദുല്ലയും മെഹിദിയും ഇന്ന് തകർത്തത്. ഏഷ്യാ കപ്പിൽ ഫത്തുള്ളയിലെ ഖാൻ അലി ഒസ്മാൻ ഷഹീബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുഷ്ഫിഖുർ-ബിജോയ് സഖ്യം മൂന്നാം വിക്കറ്റിൽ അന്ന് 133 റൺസ് കൂട്ടിച്ചേർത്തിരുന്നു.

Mehidy

ഇന്ന് ബംഗ്ലാദേശ് 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 69 എന്ന നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു മഹമ്മദുല്ലയും മെഹിദിയും ഒന്നിച്ചത്. അവിടെ നിന്ന് അവർ ഏഴാം വിക്കറ്റിൽ 148 റൺസിന്റെ കൂട്ടുകെട്ട് ആണ് ഉണ്ടാക്കിയത്. 47-ാം ഓവറിൽ മഹ്മൂദുള്ളയെ പുറത്താക്കി ഉംറാൻ മാലിക് ആണ് ആ കൂട്ടുകെട്ട് തകർത്തത്.