ആരാധകരെ ശാന്തരാകുവിൻ, ഇംഗ്ലണ്ട് ഫോമിലേക്ക് പെട്ടെന്ന് തിരികെയെത്തും എന്ന് ഹാരി കെയ്ൻ

ഇംഗ്ലീഷ് ആരാധകർ പരിഭ്രാന്തരാകേണ്ടതില്ല എന്ന് സ്ട്രൈക്കർ ഹാരി കെയ്ൻ. യുവേഫ നാഷൺസ് ലീഗിൽ റിലഗേഷൻ നേരിടേണ്ട അവസ്ഥയിലാണ് ഇംഗ്ലണ്ട് ഉള്ളത്. അവർ അവസാന 400 മിനുട്ടിൽ ഓപ്പൺ പ്ലേയിൽ നിന്ന് ഒരു ഗോൾ പോലും നേടിയിട്ടും ഇല്ല‌. എന്നിട്ടും ആത്മവിശ്വാസം കൈവിടാതെ നിൽക്കുകയാണ് ഹാരി കെയ്ൻ.

കെയ്ൻ

ഞങ്ങൾ പരിഭ്രാന്തരല്ല എന്നും ആരാധകരും ശാന്തരകാണമെന്നും കെയ്ൻ മാധ്യമങ്ങളോട് പറഞ്ഞു‌. ഞങ്ങൾ പ്രകടനം മെച്ചപ്പെടുത്തണമെന്ന് ഞങ്ങൾക്കറിയാം.
തീർച്ചയായും ആരാധകരുടെ നിരാശ ഞാൻ മനസ്സിലാക്കുന്നു. ഞാനും ഒരു ഇംഗ്ലണ്ട് ആരാധകനാണ്‌. കെയ്ൻ പറയുന്നു.
ലോകകപ്പിൽ നല്ല പ്രകടനം കാഴ്ചവെച്ചാൽ ആൾക്കാർ ഈ പ്രകടനങ്ങൾ മറന്നു കൊള്ളും എന്നും കെയ്ൻ പറയുന്നു.

ഞങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്, അത് ഞങ്ങൾക്കറിയാം. ചില നല്ല ഫലങ്ങളിലൂടെ ആരാധകർക്ക് സന്തോഷം നൽകാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നും കെയ്ൻ അഭിപ്രായപ്പെട്ടു.