ഹാരി കെയ്ൻ ജർമ്മനിയിൽ തകർക്കുന്നു!! ബയേണായി ഇരട്ട ഗോളുകൾ

Newsroom

Picsart 23 08 27 22 51 25 467
Download the Fanport app now!
Appstore Badge
Google Play Badge 1

ബയേൺ മ്യൂണിക്കിലേക്ക് എത്തിയ ഹാരി കെയ്ൻ അവിടെ തന്റെ ഗോൾ വേട്ട അടുത്ത ഗിയറിലേക്ക് മാറ്റി. അരങ്ങേറ്റത്തിൽ ഒരു ഗോൾ നേടിയ ഹാരി കെയ്ൻ ഇന്ന് ബയേണിനായി ഇരട്ട ഗോളുകൾ നേടി ടീമിന്റെ വിജയം ഉറപ്പിച്ചു‌. ഇന്ന് ഓഗ്സ്ബർഗിനെ നേരിട്ട ബയേൺ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്.

Picsart 23 08 27 22 51 37 914

32ആം മിനുട്ടിൽ സെൽഫ് ഗോളിലൂടെയാണ് ബയേൺ ലീഡ് എടുത്തത്. നാൽപ്പതാം മിനുട്ടിൽ ഹാരി കെയ്ൻ ഒരു പെനാൾട്ടിയിലൂടെ ബയേണിന്റെ ലീഡ് ഇരട്ടിയാക്കി‌. ആദ്യ പകുതി 2-0 എന്ന സ്കോറിൽ അവസാനിച്ചു‌. രണ്ടാം പകുതിയിൽ ഹാരി കെയ്ൻ തന്റെ രണ്ടാം ഗോൾ നേടി. 69ആം മിനുട്ടിൽ അൽഫോണോസ് ഡേവിസിന്റെ പാസിൽ നിന്നായിരുന്നു കെയ്നിന്റെ രണ്ടാം ഗോൾ.

അവസാന മിനുട്ടുകളിൽ ഡിയോൺ ബെൽജോയിലൂടെ ഓഗ്സ്ബർഗ് ഒരു ഗോൾ മടക്കി എങ്കിലും പരാജയം ഒഴിവായില്ല‌. കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് 2 വിജയവുമായി ആറ് പോയിന്റിൽ നിൽക്കുകയാണ് ബയേൺ.