കോഴിക്കോട്: പഞ്ചാബിൽ നിന്നുള്ള സെന്റർ ബാക്ക് ഹർപ്രീത് സിംഗിനെ സൈൻ ചെയ്ത് ഗോകുലം കേരള എഫ് സി. 2024–25 സീസണിൽ നാംധാരി എഫ്‌സിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് ശേഷമാണ് 22 കാരനായ ഡിഫൻഡർ ഗോകുലത്തിലെത്തുന്നത്.

2016 ൽ ഓസോൺ എഫ്‌സി റെസിഡൻഷ്യൽ അക്കാദമിയിൽ നിന്നാണ് അദ്ദേഹം തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ചത്, 2019–20 ഐ-ലീഗ് സീസണിൽ ഇന്ത്യൻ ആരോസിലൂടെയാണ് അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയുടെ U16, U17 ദേശീയ ടീമുകൾക്കായി കളിച്ചിട്ടുള്ള അദ്ദേഹം യൂത്ത് ലെവലിൽ നിരവധി മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
“ഇത്രയും സമ്പന്നമായ ഹിസ്റ്ററിയും, ആരാധകവൃന്ദവുമുള്ള ഒരു ക്ലബ്ബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഈ സീസണിൽ എന്റെ പരമാവധി നൽകാനും ടീമിന്റെ വിജയത്തിന് സംഭാവന നൽകാനും ഞാൻ ആഗ്രഹിക്കുന്നു.”എന്ന് ഹർപ്രീത് സിംഗ്.
“കഴിവുള്ള, കഠിനാധ്വാനിയായ കളിക്കാരനാണ് ഹർപ്രീത്. ഗോകുലം കേരള എഫ്‌സിയിൽ ഞങ്ങളോടൊപ്പം വളരുകയും കൂടുതൽ മികച്ച ഒരു പ്ലെയറായി മാറാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”എന്ന് പ്രസിഡന്റ് വിസി പ്രവീൺ പറഞ്ഞു.