“സീസൺ തീരാതെ ഇറ്റലിയിൽ ആർക്കും കിരീടം നൽകില്ല”

- Advertisement -

ഇറ്റലിയിലെ ഈ സീസണിലെ ഫുട്ബോൾ സീസൺ എങ്ങനെയെങ്കിലും തീർക്കുക ആണ് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ ലക്ഷ്യം എന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റായ ഗബ്രിയേൽ ഗ്രവിന പറഞ്ഞു. ലീഗ് തീരാതെ ഇപ്പോൾ ഒന്നാമതുള്ള യുവന്റസിന് കിരീടം കൊടുക്ക എന്ന പരിപാടി ഇറ്റലിയിൽ നടക്കില്ല. അത് ന്യായമായ കാര്യമാകില്ല. അതിനെ താൻ അവസാനം വരെ എതിർക്കും എന്നും ഗ്രവിന പറഞ്ഞു.

ലീഗ് ഇപ്പോൾ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ഏപ്രിൽ അവസാനം വരെയാണ് ഇപ്പോൾ ലീഗ് നിർത്തിവെച്ചത്. ലീഗ് എങ്ങനെ അവസാനിപ്പിക്കും എന്നത് ചർച്ചയിലാണ് എന്ന് ഗ്രവിന പറഞ്ഞു. ജൂൺ 30നു മുമ്പ് ലീഗ് തീർക്കാൻ ആയില്ല എങ്കിൽ ജൂലൈയിലോ ആഗസ്റ്റിലോ ആയാലും ലീഗ് തീർക്കും. ആദ്യം ഇറ്റലിയിലെ ആരോഗ്യ പ്രശ്നങ്ങൾ തീരട്ടെ എന്നും അദ്ദേഹം പറഞ്ഞു.

Advertisement