“ഹാളണ്ടിനെ വെറും 4 മില്യണ് മാഞ്ചസ്റ്റർ യുണൈറ്റഡിനോ വേണോ എന്ന് താൻ ചോദിച്ചു, യുണൈറ്റഡ് തന്നെ കേൾക്കാൻ തയ്യാറായില്ല” – ഒലെ

Newsroom

എർലിംഗ് ഹാളണ്ടിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താൻ ഒരു സുവർണ്ണാവസരം ഒരുക്കിയിരുന്നു എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ സോൾഷ്യാർ. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയ്‌ക്കൊപ്പം പ്രീമിയർ ലീഗിൽ തിളങ്ങുന്ന എർലിംഗ് ഹാലൻഡിനെ അന്ന് അവസരം കിട്ടിയപ്പോൾ യുണൈറ്റഡ് സ്വന്തമാക്കാത്തതിൽ ഒലെ നിരാശ പ്രകടിപ്പിച്ചു.

ഹാളണ്ട് 23 04 15 23 56 56 968

“ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ജോലി ഏറ്റെടുക്കുന്നതിന് ആറ് മാസം മുമ്പ് ഞാൻ യുണൈറ്റഡ് മാനേജ്മെന്റിനെ വിളിച്ചിരുന്നു. യുവ ഹാലാൻഡിനെ നൽകാം എന്നും അദ്ദേഹം അപാരാ ടാലന്റ് ആണെന്നും പറഞ്ഞു, പക്ഷേ അവർ അത് ശ്രദ്ധിച്ചില്ല,” നഷ്‌ടമായ അവസരത്തെക്കുറിച്ച് സോൾഷ്യർ പറഞ്ഞു.

അന്ന് മോൾഡെയിൽ സോൾഷ്യറിന് കീഴിൽ കളിക്കുക ആയിരുന്നു ഹാളണ്ട്. അതിനു ശേഷമാണ് ഹാൽണ്ട് സാൽസ്ബർഗിലും ഡോർട്മുണ്ടിലും പിന്നീട് സിറ്റിയിലും എത്തിയത്. അന്ന് വെറും നാലു മില്യൺ നൽകിയാൽ ഹാളണ്ടിനെ സ്വന്തമാക്കാം എന്നായിരുന്നു താൻ പറഞ്ഞത് എന്നും ഒലെ പറഞ്ഞു. ഈ സീസണിൽ 50ൽ അധികം ഗോളുകൾ ആണ് ഹാളണ്ട് സിറ്റിക്ക് ആയി അടിച്ചു കൂട്ടിയത്.