“തന്റെ കരിയറിൽ വഴിത്തിരിവായത് സോൾഷ്യാർ” – ഹാളണ്ട്

Newsroom

ഡോറ്ട്മുണ്ടിന്റെ സ്ട്രൈക്കറായ യുവതാരം എർലിങ് ഹാളണ്ട് തന്നെ ഒരു മികച്ച സ്ട്രൈക്കർ ആക്കി മാറ്റിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം സോൾഷ്യാർ ആണെന്ന് പറഞ്ഞു. നോർവെ ക്ലബായ മോൾഡെയിൽ സോൾഷ്യറുടെ കീഴിൽ ഹാളണ്ട് കളിച്ചിരുന്നു. ആ സമയത്ത് താൻ ഒരു നല്ല സ്ട്രൈക്കറെ ആയിരുന്നില്ല എന്ന് ഹാളണ്ട് പറഞ്ഞു.

സോൾഷ്യറിന്റെ ഉപദേശവും അദ്ദേഹത്തിന്റെ കീഴിലെ പരിശീലനവും ആണ് തന്റെ കരിയറിന് വഴിത്തിരിവായത്. സോൾഷ്യർ തനിക്ക് വളരെ സിമ്പിൾ ആയ പല കാര്യങ്ങളും പറഞ്ഞു തന്നു. എങ്ങനെ ഫസ്റ്റ് ടച്ചിൽ ഫിനിഷ് ചെയ്യണമെന്നും ഗോൾ കീപ്പർമാരെ തകർക്കണം എന്നും പറഞ്ഞു തന്നത് ഒലെയാണ്. ഹാളണ്ട് പറഞ്ഞു. ഒലെയും താനും ഒറ്റയ്ക്ക് ഒരുപാട് സമയം പരിശീലനങ്ങൾ നടത്തുമായിരുന്നു എന്നും യുവ താരം പറഞ്ഞു. ക്ഷമയോടെ ഗ്രൗണ്ടിൽ പെരുമാറാൻ പഠിപ്പിച്ചതും ഒലെ തന്നെയാണ് എന്ന് ഹാളണ്ട് പറയുന്നു.