ഏഷ്യൻ ഗെയിംസിനായി ബെംഗളൂരു എഫ്‌സി ഗുർപ്രീത് സിംഗ് സന്ധുവിനെ റിലീസ് ചെയ്യാൻ സാധ്യതയില്ല എന്ന് ഉറപ്പായതോടെ പകരം മോഹൻ ബഗാൻ താരമായ ലിസ്റ്റൺ കൊളാസോയെ സീനിയർ താരമായി ടീമിൽ ഉൾപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചു. ബെംഗളൂരു എഫ് സിയിലെ രണ്ടാം ഗോൾ കീപ്പർക്കും മൂന്നാം ഗോൾ കീപ്പർക്കും പരുക്കേറ്റതിനാൽ അണ് ഗുർപ്രീതിനെ ഏഷ്യൻ ഗെയിംസിന് അയക്കാൻ പറ്റില്ല എന്ന് ബെംഗളൂരു എഫ് സി തീരുമാനിച്ചത്.
ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസും ഐ എസ് എൽ തുടക്കവുൻ ഒരേ സമയത്താണ്. അതുകൊണ്ട് തന്നെ ഐ എസ് എൽ ക്ലബുകൾ താരങ്ങളെ റിലീസ് ചെയ്യാൻ തയ്യാറാകാതെ ഇരിക്കുകയാണ്. നേരത്തെ തന്നെ ഏഷ്യൻ ഗെയിംസിനുള്ള ടീം ഇന്ത്യ പ്രഖ്യാപിച്ചു എങ്കിലും ഇപ്പോൾ അതിൽ നിരവധി മാറ്റങ്ങൾ വരുത്തി ക്ലബുകളെ അനുനയിപ്പിക്കാൻ നോക്കുകയാണ് എ ഐ എഫ് എഫ്. ഒരു ക്ലബിൽ നിന്ന് പരമാവധി രണ്ടു പേരെ മാത്രമെ ടീം എടുക്കാവൂ എന്ന് സ്റ്റിമാചിന് ഇപ്പോൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ പുതിയ പല പേരുകളും ടീമിലേക്ക് ചേർക്കപ്പെടും. 24 വയസ്സിന് മുകളിലുള്ള മൂന്ന് കളിക്കാരെയാണ് ഏഷ്യൻ ഗെയിംസ് ഫുട്ബോൾ ടീമിൽ ഉൾപ്പെടുത്താൻ ആവുക. ഗുർപ്രീത് സിങ് സന്ധു, സുനിൽ ഛേത്രി, സന്ദേശ് ജിങ്കൻ എന്നിവരായിരുന്നു സ്ക്വാഡിൽ ഇടം പിടിച്ച സീനിയർ താരങ്ങൾ. അതിൽ ഗുർപ്രീതിനു പകരം ഇനി ലിസ്റ്റൺ ആകും ഉണ്ടാവുക.
സെപ്തംബർ 19-നാണ് ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മത്സരം, ഐ എസ് എൽ സീസൺ തുടങ്ങുന്നത് സെപ്റ്റംബർ 21നും. ൽ