ഗോട്സെ 2026 വരെ ഫ്രാങ്ക്ഫർടിൽ

Newsroom

ജർമ്മൻ താരം മരിയോ ഗോട്സെ ഫ്രാങ്ക്ഫർടിൽ പുതിയ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ ആയിരുന്നു ഹോളണ്ട് വിട്ട് ജർമ്മനിയിലേക്ക് തന്നെ ഗോട്സെ തിരികെയെത്തിയത്. ഫ്രാങ്ക്ഫർടിൽ ഇപ്പോൾ താരം പുതിയ ദീർഘകാല കരാർ ഒപ്പുവെച്ചു. 2026വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്. ഈ വാർത്ത ഫ്രാങ്ക്ഫർട് ഔദ്യോഗികമായി ഗോട്സെയുടെ വരവ് പ്രഖ്യാപിച്ചു.

ഗോട്സെ 23 06 03 00 20 11 381

ജർമ്മനിയിൽ തിരിച്ചെത്തിയ താരം ഇതുവരെ അവിടെ നല്ല പ്രകടനങ്ങൾ ആയിരുന്നു കാഴ്ചവെച്ചത്. 31കാരനായ ഗോട്സെ രണ്ട് ഘട്ടങ്ങളിലായി 16 വർഷത്തോളം കാലം ഡോർട്മുണ്ടിന്റെ ഭാഗമായി കളിച്ചിട്ടുണ്ട്. ബയേൺ മ്യൂണിച്ചിലും മികവ് തെളിയിച്ചിട്ടുള്ള താരമാണ് ഗോട്സെ. 2014ൽ ജർമ്മനിയെ ലോക ചാമ്പ്യന്മാരാക്കിയ ഗോൾ നേടിയ താരം കൂടിയാണ് ഗോട്സെ.