മലേഷ്യൻ കരുത്തിനെ സമനിലയിൽ തളച്ച് ഗോകുലം കേരള എഫ് സി

- Advertisement -

ബംഗ്ലാദേശിൽ വെച്ച് നടക്കുന്ന പ്രമുഖ ടൂർണമെന്റായ ഷെയ്ക് കമാൽ ഇന്റർനാഷണൽ ക്ലബ് കപ്പിൽ ഇന്ന് തങ്ങളുടെ രണ്ടാം അങ്കത്തിന് ഇറങ്ങിയ ഗോകുലത്തിന് സമനില. ഇന്ന് മലേഷ്യൻ ക്ലബായ‌ ടെരെംഗാനു എഫ് സിയെയാണ് ഗോകുലം സമനിലയിൽ പിടിച്ചത്‌‌. മുൻ മലേഷ്യൻ ചാമ്പ്യന്മാർക്കെതിരെ മികച്ച പ്രകടനം നടത്തിയാണ് ഗോകുലം 0-0 എന്ന സമനില നേടിയത്.

ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റിയെ 5-3ന് പരാജയപ്പെടുത്തിയ ക്ലബാണ് ടെരംഗാന. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ചാമ്പ്യന്മാരായ ബസുന്ധര കിംഗ്സിനെ തകർത്ത ഗോകുലത്തിന് ഈ സമനിലയോടെ ഗ്രൂപ്പിൽ നാലു പോയന്റായി. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗോകുലം ചെന്നൈ സിറ്റിയെ നേരിടും. ആ മത്സരം വിജയിച്ചാൽ ഗോകുകത്തിന് സെമിയിൽ എത്താൻ ആകും.

Advertisement