ഗോളില്ലാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതി

- Advertisement -

ഐ എസ് എല്ലിലെ രണ്ടാം മത്സരത്തിൽ താളം കണ്ടെത്താൻ കഴിയാതെ കേരള ബ്ലാസ്റ്റേഴ്സ് കഷ്ടപ്പെടുന്നു. കലൂരിൽ വെച്ച് നടക്കുന്ന മുംബൈക്ക് എതിരായ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഇരുടീമുകളും ഗോളൊന്നും നേടാതെ ഇരിക്കുകയാണ്‌. ആദ്യ മത്സരത്തിൽ എ ടി കെ കൊൽക്കത്തയെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങിയത്.

പക്ഷെ അന്ന് എ ടി കെയ്ക്ക് എതിരെ കണ്ട കളി ഒന്നും ആദ്യ പകുതിയിൽ ഇന്ന് കണ്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൂടുതൽ മിസ്പാസുകൾ നടത്തിയതിനാൽ അധികം അവസരങ്ങൾ ഒന്നും ആദ്യ പകുതിയിൽ ഉണ്ടായില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരുവിങ്ങർമാരും അവസരങ്ങൾ ഒന്നും സൃഷ്ടിച്ചില്ല. ആദ്യ പകുതിയുടെ അവസാനം മാറ്റൊയെ മാറ്റി മോഡു സുഗുവിനെ മുംബൈ സിറ്റി കളത്തിൽ എത്തിച്ചു. രണ്ട് താരങ്ങളെ പരിക്ക് കാരണം മുംബൈക്ക് ആദ്യ പകുതിയിൽ തന്നെ മാറ്റേണ്ടി വന്നു.

Advertisement