റാഷ്ഫോർഡിന്റെ പരിക്ക് പ്രശ്നമാകില്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ

20201203 134458
Credit: Twitter
- Advertisement -

മാഞ്ചെസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്ഫോർഡിന് പി എസ് ജിക്ക് എതിരായ മത്സരത്തിനിടയിൽ പരിക്കേറ്റിരുന്നു. തോളിന് പരിക്കേറ്റ റാഷ്ഫോർഡ് രണ്ടാം പകുതിയിൽ കളം വിടുകയും ചെയ്തിരുന്നു. എന്നാൽ റാഷ്ഫോർഡിന്റെ പരിക്കിൽ പേടിക്കാൻ ഒന്നും ഇല്ല എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. തോളിനേറ്റ ചെറിയ പരിക്കാണ് എന്നും ഭയപ്പെടാൻ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ റാഷ്ഫോർഡ് കളിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പി എസ് ജിക്ക് എതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു എങ്കിലും റാഷ്ഫോർഡ് ഗോൾ നേടിയിരുന്നു. മാർഷ്യൽ മോശം ഫോമിലാണ് എന്നത് കൊണ്ട് തന്നെ റാഷ്ഫോർഡിനെ പരിക്ക് കാരണം നഷ്ടപ്പെട്ടിരുന്നു എങ്കിൽ അത് യുണൈറ്റഡിന് വലിയ തലവേദന ആയേനെ.

Advertisement