ഡിഫെൻഡർ ഗുർസിംറാട്ട് സിംഗിനെ സൈൻ ചെയ്തു ഗോകുലം കേരള എഫ്‌സി

Newsroom

Picsart 25 09 02 11 24 19 113
Download the Fanport app now!
Appstore Badge
Google Play Badge 1

കോഴിക്കോട്: പഞ്ചാബിൽ നിന്നുള്ള ഡിഫെൻഡറായ ഗുർസിംറാട്ട് സിംഗിനെ സ്വന്തമാക്കി ഗോകുലം കേരള എഫ്‌സി. ഹർപ്രീത് സിംഗിനു ശേഷം ഇത് രണ്ടാമതൊരു താരമാണ് നാംധാരി എഫ് സി യിൽ നിന്ന് ഗോകുലം കേരള എഫ് സിയിൽ എത്തുന്നത്.

1000256926

കഴിഞ്ഞ ഐ-ലീഗ് സീസണിൽ നാംധാരി എഫ്‌സിയുടെ ഒരു പ്രധാന ഭാഗമായിരുന്നു ഗുർസിംറാട്ട്, കളി കളത്തിലെ സ്ഥിരത കൊണ്ട് അദ്ദേഹം മറ്റു ടീമുകളുടെ ശ്രദ്ധ നേടിയിരുന്നു. നാംധാരിലെത്തുന്നതിനു മുൻപ് ഗർവാൾ ഹീറോസ്, ജയ്പൂർ യുണൈറ്റഡ്, പൂനെ സിറ്റി (U18) എന്നിവയെ പ്രതിനിധീകരിച്ച് അദ്ദേഹം കളിച്ചിട്ടുണ്ട്.

“ഗോകുലം കേരള എഫ്‌സിയിൽ ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, വരാനിരിക്കുന്ന സീസണിൽ ടീമിനെ വിജയം നേടാൻ സഹായിക്കുന്നതിന് എന്റെ പരമാവധി സംഭാവന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഇവിടുത്തെ ആരാധകരും ഫുട്ബോൾ സംസ്കാരവും വളരെ പ്രചോദനം നൽകുന്നതാണ്” എന്ന് ഗുർസിംറാട്ട് പറഞ്ഞു.

“ഗോകുലം കേരള കുടുംബത്തിലേക്ക് ഗുർസിമ്രത് സിംഗിനെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ മികവ് ഞങ്ങളുടെ പ്രതിരോധത്തെ കൂടുതൽ ശക്തിപ്പെടുത്തും. ഐ-ലീഗിൽ ഇതിനകം തന്നെ തെളിയിച്ചിട്ടുള്ള അദ്ദേഹം, ഈ സീസണിൽ ഞങ്ങൾക്ക് വേണ്ടി ഒരു പ്രധാന സ്വാധീനം ചെലുത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.”
എന്ന് ക്ലബ് പ്രസിഡന്റ് വി.സി. പ്രവീൺ കൂട്ടിച്ചേർത്തു.