13/08/2025, കോഴിക്കോട്: വരാനിരിക്കുന്ന സീസണിന് മുമ്പ് മണിപ്പൂരിൽ നിന്നുള്ള 25 വയസ്സുകാരൻ സ്‌ട്രൈക്കർ മാങ്കു കുക്കിയെ സൈൻ ചെയ്ത് ഗോകുലം കേരള എഫ്‌സി. രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയിൽ നിന്നാണ് മാങ്കു കുക്കി ജികെഎഫ്‌സിയിൽ എത്തുന്നത്, കഴിഞ്ഞ ലീഗ് സീസണിൽ അദ്ദേഹം 17 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടുകയും ചെയ്തു.

സുദേവ ഡൽഹി, മുഹമ്മദൻ എസ്‌സി, ട്രാവു എഫ്‌സി, ഒഡീഷ എഫ്‌സി എന്നിങ്ങനെയാണ് മുൻ ടീമുകൾ. ഡ്യൂറണ്ട് കപ്പ്, സൂപ്പർ കപ്പ്, ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) എന്നിവയുൾപ്പെടെ നിരവധി ടൂർണമെന്റുകളിൽ മാങ്കു പന്തുതട്ടിയിട്ടുണ്ട്.
“ജികെഎഫ്‌സിക്ക് വേണ്ടി കളിക്കാൻ എനിക്ക് ആവേശമുണ്ട്. ഈ ടീമിൽ ചേരാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, ടീമിനൊപ്പം വലിയ കിരീടങ്ങൾ നേടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ക്ലബ്ബിനും ആരാധകർക്കും വേണ്ടി എന്റെ പരമാവധി നൽകാൻ ഞാൻ തയ്യാറാണ്.”
എന്ന് മാങ്കു കുക്കി പറഞ്ഞു.