ഗോകുലം കേരളയ പുതിയ പരിശീലകനൊപ്പം പരിശീലനം തുടങ്ങി

Newsroom

ഗോകുലം കേരള എഫ്‌സി പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായ സ്പാനിഷ് കോച്ച് ഡൊമിംഗോ ഒറാമസ് കേരളത്തിൽ എത്തി. അദ്ദേഹം കഴിഞ്ഞ ദിവസം ആയിരുന്നു കേരളത്തിൽ വിമാനം ഇറങ്ങിയത്. ഇന്ന് മുതൽ തന്റെ ടീമിനെ അദ്ദേഹം പരിശീലിപ്പിക്കാൻ തുടങ്ങി. അടുത്ത മാസം നടക്കുന്ന ഡൂറണ്ട് കപ്പിനായാണ് ഗോകുലം ഒരുങ്ങുന്നത്. അതിനു മുമ്പ് പ്രീസീസൺ മത്സരങ്ങളും ഗോകുലം കളിക്കും.

ഗോകുലം കേരള 23 07 20 20 10 18 851

20 വർഷത്തിലധികം പരിശീലന രംഗത്ത് ഉള്ള ആളാ!് 49 കാരനായ ഒറാമസ്. ലാസ് പാൽമാസ് ഫുട്‌ബോൾ ഫെഡറേഷൻ 2014-ലെ മികച്ച പരിശീലകനുള്ള പുരസ്‌കാരം നേടിയ കോച്ചാണ്. സ്പെയിനിലെ യു.ഡി.സാൻ ഫെർണാണ്ടോ എന്ന ക്ലബ്ബിലെ മുഖ്യ പരിശീലകൻ ആയിരിന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കീഴിൽ സ്‌പെയിനിലെ സാൻ ഫെർണാണ്ടോ, സ്‌പാനിഷ് ഫുട്‌ബോളിന്റെ മൂന്നാം നിരയിലേക്ക് സ്ഥാനക്കയറ്റം നേടി.

ഇക്വഡോറിലെ Independiente del Valle യുടെ സ്കൗട്ടായും അസിസ്റ്റന്റ് ഫുട്ബോൾ ഡയറക്ടറായും പ്രവർത്തിച്ച പരിചയവും ഒറാമാസിന് ഉണ്ട്‌. കോച്ച് മാത്രമല്ല ഗോകുലത്തിന്റെ വിദേശ താരം നിലി പെദ്രോമോയും കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയിരുന്നു.