ഗോകുലം കേരളയെ മുന്നോട്ട് നയിക്കാൻ ഒരു സ്പാനിഷ് യുവ പരിശീലകൻ

Newsroom

പരിശീലകൻ റിച്ചാർഡ് ടൊവയെ പുറത്താക്കിയ ഗോകുലം കേരള പുതിയ പരിശീലകനെ ഉടൻ നിയമിക്കും. സ്പാനിഷ് പരിശീലകൻ ഫ്രാൻസെസ് ബോനെറ്റ് ആയിരിക്കും ഗോകുലം കേരളയുടെ അടുത്ത പരിശീലകൻ എന്നാണ് റിപ്പോർട്ടുകൾ. മുമൊ രാജസ്ഥാൻ യുണൈറ്റഡിനെ പരിശീലിപ്പിച്ച കോച്ചാണ് ബോനെറ്റ്. അദ്ദേഹത്തിന്റെ കീഴിൽ ആയിരുന്നു രാജസ്ഥാൻ ഐ ലീഗിലേക്ക് പ്രൊമോഷൻ നേടിയത്.

ഗോകുലം 22 12 27 11 57 23 444

30 കാരനായ ബോണറ്റ് യുവേഫ പ്രോ ലൈസൻസ് ഉടമയാണ് കൂടാതെ എഫ്‌സി മാർട്ടിനെൻക്, സിഇ എൽ ഹോസ്പിറ്റലെറ്റ്, സിഎഫ് അൽമോഗവേഴ്‌സ്, സ്‌പെയിനിലെ ബാഴ്‌സ അക്കാദമി എന്നിവിടങ്ങളിൽ കോച്ചിംഗ് റോളുകൾ വഹിച്ചിട്ടുണ്ട്. ഐ ലീഗ് കിരീടം നിലനിർത്താൻ ശ്രമിക്കുന്ന ഗോകുലം കേരള ഇപ്പോൾ ലീഗിൽ നാലാം സ്ഥാനത്താണ്. പുതിയ കോച്ചിന് ടീമിനെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ ആകും എന്ന് ക്ലബ് വിശ്വസിക്കുന്നു.