“ഫുട്ബോൾ എന്നാൽ ബ്യൂട്ടിഫുൾ ഫുട്ബോൾ മാത്രമല്ല, പലപ്പോഴും അത് ജയിക്കാനായുള്ള പോരാട്ടമാണ്” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

Picsart 22 12 27 11 35 25 792
Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോളിൽ എപ്പോഴും ബ്യൂട്ടിഫുൾ ഫുട്ബോൾ കളിച്ച് നിൽക്കാൻ ആകില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. വിജയിക്കാനായാണ് കളിക്കുന്നത്. അപ്പോൾ ഫുട്ബോൾ പലപ്പോഴും പോരാട്ടവും ഞങ്ങൾ എന്താണെന്ന് കാണിച്ച് കൊടുക്കലും ആകും. ഇവാൻ ഒഡീഷക്ക് എതിരായ വിജയത്തെ കുറിച്ച് സംസാരിച്ചു. ഞങ്ങൾക്ക് ലീഗിന്റെ മുകളിൽ ഉണ്ടാകണം. പ്ലേ ഓഫ് കളിക്കണം അതുകൊണ്ട് തന്നെ ചിലപ്പോൾ ഒക്കെ മോശം ഫുട്ബോൾ ആയാലും വിജയിക്കേണ്ടതുണ്ട്. ഇവാൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് 22 12 27 11 37 41 415

ചിലപ്പോഴൊക്കെ ഈ യാത്രയിൽ തോൽവി സംഭവിക്കാം. ഇന്ന് ഒഡിഷക്കെതിരെ നടന്ന മത്സരം ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിൽ ഒന്നാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഒപ്പം കഠിനമായിരിക്കുമെന്നും. ഒഡിഷ എഫ്‌സി ഒരു മികച്ച ടീമാണ്. ശാരീരികമായി നേരിടാൻ കഠിനമായ ടീമാണ്. ആദ്യ പകുതിയുടെ പകുതിവരെ ഞങൾ അവരുമായി പോരാടി. ഇവാൻ മത്സരത്തെ കുറിച്ച് പറഞ്ഞു.

ഇന്നലെ സബ്ബായി എത്തിയ താരങ്ങൾ ടീമിന് ഊർജ്ജം നൽകി എന്നും അത് കളിയിൽ വിത്യാസമുണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിനും ഒടുവിൽ മൂന്നു പോയിന്റുകൾ നേടാനായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇത് സീസണിലെ ഏറ്റവും പ്രധാന സമയമാണ്. ഡിസംബറിലും ജനുവരിയിലുമായി പല ടീമുകൾക്കും പോയിന്റുകൾ നഷ്ടപ്പെടാറുണ്ട്. രണ്ടാം പകുതിയിൽ താരങ്ങൾ എങ്ങനെ പ്രതികരിച്ചുവെന്നതിൽ ഞാൻ സന്തോഷിക്കുന്നു. അദ്ദേഹം പറഞ്ഞു.