കോഴിക്കോട്, 30/ 07/ 2025: മിസോറാമിൽ നിന്നുള്ള ഫോർവേഡ് മോസസ് ലാൽറിൻസുവാലയെ സൈൻ ചെയ്ത് ഗോകുലം കേരള എഫ് സി . ചാൻമാരി എഫ്‌സിയിൽ നിന്നാണ് മോസസ് മലബാറിയൻസിനൊപ്പം ചേരുന്നത്, 23 വയസ്സുകാരനായ മോസ്സസ് 2015 ൽ സുബ്രതോ കപ്പിൽ ചാമ്പ്യൻ ടീമിന്റെ ഭാഗമായിരുന്നതിനൊപ്പം ലീഗ് ടോപ് സ്കോററുമായാണ് കൂടുതൽ ശ്രദ്ധനേടുന്നത്, അതേ വർഷം തന്നെ, മിസോറാം സബ് ജൂനിയർ ടീമിനെയും പ്രതിനിധീകരിച്ചു. ജർമ്മനിയിലെ യു ഡ്രീം ഫുട്ബോൾ അക്കാദമിയിൽ 2016- 2017 കാലയളവിൽ പരിശീലനം നേടി അന്താരാഷ്ട്ര പരിചയം നേടുകയും സാങ്കേതിക കഴിവുകൾ മൂർച്ച കൂട്ടുകയും ചെയ്തു.

2017–18 സീസണിൽ ചാൻമാരി എഫ്‌സിയിലൂടെയാണ് തന്റെ ക്ലബ് യാത്ര ആരംഭിച്ചത്, പിന്നീട് 2020–21 സീസണിൽ മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്ബിനായി കളിച്ചു, 2024–25 സീസണിൽ മോസസ് ചാൻമാരി എഫ്‌സിയിലേക്ക് മടങ്ങിയെത്തി, അവിടെ ഒരു ഫോർവേഡ് എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഇപ്പോൾ, 2025 ൽ ഗോകുലം ടീമിനൊപ്പം പുതിയ അധ്യായത്തിന് തുടക്കം കുറിക്കാനൊരുങ്ങുന്നു.
“ടീമിന്റെ കളി ശൈലിക്ക് വളരെനന്നായി യോജിക്കുന്ന ഒരു യുവ കളിക്കാരനാണ് മോസസ്, അറ്റാക്കിങ്ങിൽ അദ്ദേഹത്തിന് ടീമിനുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാനായേക്കും”. എന്ന് ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് ജോസ് ഹേവിയ പറഞ്ഞു.