സൗഹൃദം മറന്ന് ഗോകുലം ഗോവ സൗഹൃദ മത്സരം, നെമിലിന് പരിക്ക്

Picsart 10 22 09.50.23

പുതിയ സീസണായി ഒരുങ്ങും മുമ്പ് നടന്ന ഗോകുലം കേരളയും എഫ് സി ഗോവയും തമ്മിൽ നടന്ന സൗഹൃദ മത്സരം പകുതിക്ക് വെച്ച് ഉപേക്ഷിച്ചു. ഗോകുലം താരങ്ങൾ സൗഹൃദം മറന്ന് കടുത്ത ടാക്കിളുകൾ നടത്തിയെന്നും ഇത് ഇരു ടീമുകളും തമ്മിൽ സംഘർഷത്തിലേക്ക് നീങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചു എന്നും മത്സരം കണ്ടവർ റിപ്പോർട്ട് ചെയ്യുന്നു. എഫ് സി ഗോവയുടെ നിരവധി താരങ്ങൾക്ക് പരിക്കേറ്റതായാണ് വാർത്തകൾ വരുന്നത്. ഇതിൽ മലയാളികളുടെ പ്രിയ താരമായ നെമിൽ പരിക്കേറ്റ് കളം വിടുന്ന ചിത്രങ്ങൾ ആശങ്ക നൽകുന്നതാണ്.

നെമിലിന്റെ പരിക്ക് സാരമുള്ളത് ആവരുതെ എന്ന ശുഭാപ്തിവിശ്വാസത്തിൽ നിൽക്കുകയാണ് ഫുട്ബോൾ പ്രേമികൾ. ഇന്നത്തെ മത്സരത്തിന് ഇടയിൽ ഗോകുലത്തിന്റെ രണ്ടു താരങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിച്ചതായും വാർത്തകൾ വരുന്നു. ഇരു ടീമുകളും ഔദ്യോഗികമായി ഈ സംഘർഷങ്ങളെ കുറിച്ചും പരിക്കിനെ കുറിച്ചും പ്രസ്താവനകൾ ഒന്നും ഇറക്കിയിട്ടില്ല. സൗഹൃദ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതായി ഗോകുലം കേരള റിപ്പോർട്ട് ചെയ്തു.

Previous articleഏഴ് ഓവറിൽ ലക്ഷ്യം കണ്ട് ശ്രീലങ്ക, ഇനി സൂപ്പർ 12
Next articleആരാധകരുടെ മോശം പെരുമാറ്റം പലരെയും പരിശീലക ചുമതല എടുക്കുന്നതിൽ നിന്നു തടയുന്നു ~ മൈക്കിൾ ആർട്ടെറ്റ