ഏഴ് ഓവറിൽ ലക്ഷ്യം കണ്ട് ശ്രീലങ്ക, ഇനി സൂപ്പർ 12

20211022 213800

ടി20 ലോകകപ്പിലെ യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് ശ്രീലങ്കയുടെ ഗംഭീര വിജയത്തോടെ അവസാനം. ഇന്ന് നടന്ന അവസാന യോഗ്യത റൗണ്ട് മത്സരത്തിൽ നെതർലന്റ്സിനെ എട്ടു വിക്കറ്റിനു തോൽപ്പിക്കാൻ ശ്രീലങ്കയ്ക്ക് ആയി. ആദ്യ ബാറ്റു ചെയ്ത നെതർലന്റ്സിനെ 44 റൺസിന് ആളൗട്ട് ആക്കാൻ ശ്രീലങ്കയ്ക്ക് ആയിരുന്നു. ടി20 ലോകകപ്പിലെ ഏറ്റവും താഴ്ന്ന സ്കോർ ആയിരുന്നു ഇന്ന് നെതർലന്റ്സ് നേടിയ 44 റൺസ്. ശ്രീലങ്കയ്ക്ക് വേണ്ടി ലഹിരു കുമാരയും ഹസരങ്കയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. 2 വിക്കറ്റ് എടുത്ത തീക്ഷണയും പന്തുമായി തിളങ്ങി
രണ്ടാമതു ബാറ്റ് ചെയ്ത ശ്രീലങ്കൻ ബാറ്റ്സ്മാന്മാർക്ക് കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. അവർ എളുപ്പത്തിൽ എട്ടാം ഓവറിലേക്ക് കളി തീർത്തു. 33 റൺസുമായി കുസാൽ പെരേര ആണ് ഭൂരിഭാഗം റൺസും എടുത്തത്. യോഗ്യത റൗണ്ടിൽ മൂന്നിൽ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ശ്രീലങ്ക സൂപ്പർ 12ൽ എത്തുന്നത്. നെതർലന്റ്സ് ഈ പരാജയത്തോടെ പുറത്താവുകയും ചെയ്തു.

Previous articleമാറ്റി വച്ച ഇന്ത്യ, ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ജൂലൈയിൽ നടക്കും
Next articleസൗഹൃദം മറന്ന് ഗോകുലം ഗോവ സൗഹൃദ മത്സരം, നെമിലിന് പരിക്ക്