ഈ വരുന്ന സീസണിലെ എ എഫ് സി കപ്പിൽ ഇറങ്ങുന്ന ഗോകുലം കേരളയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കൊൽക്കത്തയിൽ വെച്ച് നടക്കും. ഗ്രൂപ്പ് ഡിയിൽ ഗോകുലം കേരളക്ക് ഒപ്പം ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിംഗ്സ്, മാൽഡീവ്സ് ക്ലബായ മസിയ സ്പോർട്സ് പിന്നെ പ്ലേ ഓഫ് വിജയിച്ച് വരുന്ന ഒരു ടീം എന്നിവരാകും ഉണ്ടാവുക. മെയ് 18 മുതൽ 24വരെയാകും ഗോകുലത്തിന്റെ ഗ്രൂപ്പ് മത്സരങ്ങൾ നടക്കുക.
ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്താൽ ഇന്റർ സോൺ സെമി ഫൈനലിന് യോഗ്യത ലഭിക്കും.
ഒരോ ഗ്രൂപ്പിലെയും മത്സരങ്ങൾ ഒരോ നഗരത്തിൽ നടത്തുന്ന രീതിയിലാകും അടുത്ത വർഷത്തെ ടൂർണമെന്റും നടക്കുക. ഒറ്റ പാദമായി മാത്രമാകും കൊറോണ കാരണം ഇത്തവണ ഗ്രൂപ്പ് ഘട്ടം നടത്തുക. മസ്കറ്റ്, കുവൈറ്റ്, മനാമ, കൊൽക്കത്ത, ദുഷാൻബെ, ബിസ്കെക്, ഡെൻപാസർ, കുലാ ലമ്പുർ, ചൈനീസ് തയ്പൈ എന്നീ നഗരങ്ങൾ ആകും ഗ്രൂപ്പ് ഘട്ടത്തിന് ആതിഥ്യം വഹിക്കുക.
ഐ ലീഗ് വിജയിച്ച് ആണ് എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് ഗോകുലം യോഗ്യത നേടിയത്. ഗോകുലം കേരളയുടെ മത്സരങ്ങൾ മെയ് 18 മുതൽ മെയ് 24വരെയാകും നടക്കുക. എ എഫ് സി കപ്പിന്റെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ എ ടി കെ മോഹൻ ബഗാൻ അവരുടെ പ്ലേ ഓഫ് മത്സരം ഏപ്രിൽ 19നും കളിക്കും.