ഗോകുലം താരമായിരുന്ന നിംഷാദ് റോഷൻ ഇനി കേരള യുണൈറ്റഡ് ജേഴ്സിയിൽ

Img 20210909 Wa0015

മലപ്പുറം സെപ്‌റ്റംബർ 9 : കേരള യുണൈറ്റഡ് FC മുൻ ഗോകുലം FC താരമായ നിംഷാദ് റോഷനുമായി കരാറിൽ ഏർപ്പെട്ടു.

23 വയസ്സ് പ്രായവും, എറണാകുളം സ്വദേശിയും, മുൻ ഗോകുലം FC താരമായ നിംഷാദ് റോഷനുമായി കരാറിൽ ഏർപ്പെട്ടു.. കഴിഞ്ഞ മൂന്ന് വർഷമായി നിംഷാദ് ഗോകുലത്തിനു വേണ്ടിയും ഗോൾഡൻ ത്രെഡ്‌സിന് വേണ്ടിയും കളിച്ചിരുന്നു. 2020 കേരള പ്രീമിയർ ലീഗ് ഫിനൈലിൽ ഗോൾ അടിച്ചു വിജയിക്കുകയും ചെയ്തു.

“കേരളത്തിൽ മറ്റൊരു ക്ലബ്ബിൽ ചേരാൻ സാധിച്ചതിൽ സന്തോഷം. എന്റെ കഴിവിന്റെ പരമാവധി ടീമിന് വേണ്ടി നൽകാൻ ശ്രേമിക്കും. യുണൈറ്റഡ്‌ വേൾഡ് മാനേജ്മെന്റിന് നന്ദി അറിയിക്കുന്നു . ” സൈനിങ്ങിനു ശേഷം നിംഷാദ് പറഞ്ഞു.

” നിംഷാദ് ഒരു മികച്ച സ്‌ട്രൈക്കറാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ KPL ഫൈനൽ ഗോൾ കണ്ടാൽ അത് മനസിലാകാൻ സാധിക്കും . ഐ-ലീഗ് സെക്കന്റ് ഡിവിഷനിൽ ആദേശം മികച്ച പ്രകടനം നടത്തും എന്ന് വിശ്വസിക്കുന്നു.” കേരള യുനൈറ്റഡ് FC മാനേജിങ് ഡയറക്ടർ സക്കറിയ കൊടുവേരി പറഞ്ഞു.

Previous articleഒന്നാം ജേഴ്സിയെ വെല്ലുന്ന മൂന്നാം ജേഴ്സിയുമായി ബാഴ്സലോണ
Next articleഇന്ത്യയുടെ ടി20 ലോകകപ്പ് മത്സരങ്ങൾ ഡി ഡി സ്പോർട്സിലും