ഗോൾ 2018 ടൂർണമെന്റിന്റെ കിരീടം ഇത്തവണ തൃശ്ശൂരിലേക്ക് പോകും എന്ന് ഉറപ്പായി. ഫൈനലിൽന്റെ കലാശ പോരാട്ടത്തിനായി രണ്ട് തൃശ്ശൂർ കോളേജുകളാണ് യോഗ്യത നേടിയത്. ഇന്ന് നടന്ന സെമി ഫൈനലുകൾ ജയിച്ച് കേരളവർമ്മ കോളേജ് തൃശ്ശൂരും സെന്റ് തോമസ് കോളേജ് തൃശ്ശൂരും ഫൈനലിൽ എത്തി.
ആവേശകരമായ പോരാട്ടത്തിൽ ഫറൂഖ് കോളേജിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആണ് കേരളവർമ്മ കോളേജ് ഫൈനലിലേക്ക് എത്തിയത്. എട്ടു ഗോളുകൾ പിറന്ന മത്സരത്തിൽ 4-4 എന്ന നിലയിലാണ് നിശ്ചിത സമയത്ത് കളി അവസാനിച്ചത്. ഒരു ഘട്ടത്തിൽ 4-2ന് മുന്നിട്ടു നിന്ന കേരളവർമ്മയ്ക്കെതിരെ മികച്ച തിരിച്ചുവരവാണ് ഫറൂഖ് കോളേജ് നടത്തിയത്. കേരളവർമ്മയ്ക്കായി രോഹിത് കെ എശ് ഇരട്ട ഗോളുകളും ജിതിൻ എം എസ്, ജോണാസ് എന്നിവർ ഒരോ ഗോൾ വീതവും നേടി. പെനാൾട്ടി ഷൂട്ടൗട്ട് 5-3 എന്ന സ്കോറിനാണ് കേരളവർമ്മ ജയിച്ചത്.
ഇന്ന് നടന്ന രണ്ടാം സെമിയിൽ എം ഡി കോളേജ് പഴഞ്ഞിയെ ആണ് സെന്റ് തോമസ് കോളേജ് തൃശ്ശൂർ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സെന്റ് തോമസ് കോളേജിന്റെ ജയം. സെന്റ് തോമസ് കോളേജിനായി ശ്രീകുട്ടൻ ഇരട്ട ഗോളുകളും വിപിൻ ഒരു ഗോളും നേടി.
ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് ഫൈനൽ പോരാട്ടം നടക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial













