ഇന്ത്യ – സിംഗപ്പൂർ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം ഗോവയിൽ നടക്കും

Newsroom

India Football
Download the Fanport app now!
Appstore Badge
Google Play Badge 1


ഒക്‌ടോബർ 14-ന് ഗോവയിലെ ഫറ്റോർഡയിലുള്ള പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള നിർണ്ണായക എഎഫ്‌സി ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ട് യോഗ്യതാ ഗ്രൂപ്പ് സി മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ആണ് ഇക്കാര്യം അറിയിച്ചത്. 2027-ലെ എഎഫ്‌സി ഏഷ്യൻ കപ്പ് പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഈ മത്സരം നിർണായകമാണ്.


നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യൻ ടീം ഗ്രൂപ്പ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഒരു ജയവും ഒരു സമനിലയുമുള്ള സിംഗപ്പൂരാണ് ഗ്രൂപ്പിൽ മുന്നിൽ. ഒക്ടോബർ 9-ന് സിംഗപ്പൂരിലെ നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് ശേഷം ഇന്ത്യ ഗോവയിൽ സിംഗപ്പൂരുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ജേതാക്കൾക്ക് മാത്രമേ സൗദി അറേബ്യയിൽ നടക്കുന്ന 2027-ലെ എഎഫ്‌സി ഏഷ്യൻ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനാകൂ. അതിനാൽ തന്നെ ഇരു ടീമുകൾക്കും ഈ മത്സരങ്ങൾ നിർണായകമാണ്.