വിക്ടർ മോസസിന്റെ റെക്കോർഡിന് ഒപ്പമെത്തി ഒലിവർ ജിറൂദ്

യൂറോപ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസി മൽമോയെ പരാജയപ്പെടുത്തിയിരുന്നു. റോസ് ബർകലി, ഒലിവർ ജിറൂദ് എന്നവർ നേടിയ ഗോളിന്റെ മികവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം.

യൂറോപ്യൻ മത്സരങ്ങളിൽ തന്റെ ആദ്യ ഗോളാണ് റോസ് ബാർകലി ഇന്നലെ നേടിയത്. എവർട്ടനും ചെൽസിക്കും വേണ്ടി 11 തവണ യൂറോപ്യൻ മത്സരങ്ങൾ കളിച്ചതിന് ശേഷമായിരുന്നു ബാർകലി തന്റെ ആദ്യ ഗോൾ കണ്ടെത്തിയത്.

അതേ സമയം മറ്റൊരു അപൂർവ നേട്ടത്തിന് അർഹനായിരിക്കുകയാണ് മത്സരത്തിലെ ചെൽസിയുടെ രണ്ടാമത്തെ ഗോൾ നേടിയ ഫ്രഞ്ച് താരം ഒലിവർ ജിറൂദ്. 2013ൽ വിക്ടർ മോസസ് തുടർച്ചയായി നാല് യൂറോപ്യൻ മത്സരങ്ങളിൽ ഗോൾ കണ്ടെത്തിയിരുന്നു, അതിന് ശേഷം നാലു യൂറോപ്യൻ മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യത്തെ ചെൽസി താരമായിരിക്കുകയാണ് ജിറൂദ്. 2013ൽ ചെൽസി യൂറോപ്പ ലീഗ് സ്വന്തമാക്കിയിരുന്നു.

Previous articleവീണ്ടും കളിയ്ക്കാനായത് അനുഗ്രഹമെന്ന് കരുതുന്നു
Next articleഏഷ്യൻ കപ്പിന് ശേഷം ആദ്യമായി അനസ് കളത്തിലേക്ക്