സ്ട്രൈക്കറായ ജിയോവാനി സിമിയോണിയെ സ്വന്തമാക്കാൻ ടൊറിനോയും നാപ്പോളിയും തമ്മിൽ 8 ദശലക്ഷം യൂറോയുടെ വാക്കാലുള്ള കരാറിൽ ധാരണയായി. “ചോലിറ്റോ” എന്ന് വിളിപ്പേരുള്ള അർജന്റീന ഫോർവേഡ് ടൊറിനോയുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചു കഴിഞ്ഞു. നാപ്പോളിയുടെ അന്തിമ അനുമതി ലഭിച്ചാലുടൻ മെഡിക്കൽ പരിശോധനകൾക്കായി യാത്ര ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
30-കാരനായ സിമിയോണി മൂന്ന് വർഷത്തേക്ക് ടൊറിനോയുമായി കരാറിൽ ഒപ്പുവെക്കും, കൂടാതെ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള ഓപ്ഷനുമുണ്ട്. ഇത് അദ്ദേഹത്തിൻ്റെ കരിയറിലെ ഒരു പ്രധാന അധ്യായമാണ്.
ഡുവാൻ സപാറ്റക്ക് പരിക്കേറ്റ സാഹചര്യത്തിൽ ടൊറിനോക്ക് വിശ്വസ്ഥനായ ഒരു ഗോൾ സ്കോററെ ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സിമിയോണി ടൊറിനോക്ക് ഒരു മുതൽക്കൂട്ടാകും.