ഫ്ലിക്ക് പോയതോടെ ജർമ്മനി വിജയ വഴിയിൽ, ഫ്രാൻസിനെ വീഴ്ത്തി

Newsroom

ജർമ്മനി അങ്ങനെ വിജയമില്ലാത്ത യാത്ര അവസാനിപ്പിച്ചു. ഹാൻസി ഫ്ലിക്കിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ശേഷം ആദ്യമായി മത്സരത്തിന് ഇറങ്ങിയ ജർമ്മനി ഫ്രാൻസിനെ ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ജർമ്മനിയുടെ വിജയം. വിജയമില്ലാത്ത അഞ്ചു മത്സരങ്ങൾക്ക് ശേഷമാണ് ജർമ്മനി ഒരു മത്സരം വിജയിക്കുന്നത്.

ജർമ്മനി 23 09 13 10 19 00 716

നാലാം മിനുട്ടിൽ മുള്ളറിന്റെ ഗോളിൽ ജർമ്മനി തുടക്കത്തിൽ തന്നെ ലീഡ് എടുത്തു. ഈ ഗോളിന് മറുപടി പറയാനുള്ള ഫ്രാൻസിന്റെ ഒരു ശ്രമങ്ങളും വിജയിച്ചില്ല. 87ആം മിനുട്ടിൽ ലിറോയ് സാനെയിലൂടെ ജർമ്മനി ലീഡ് ഇരട്ടിയാക്കി. 89ആം മിനുട്ടി ഫ്രാൻസ് ഒരു പെനാൾട്ടിയിലൂടെ ഒരു ഗോൾ മടക്കി എങ്കിലും അവർക്ക് പരാജയം ഒഴിവാക്കാൻ ആയില്ല. ഗ്രീസ്മൻ ആയിരുന്നു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്‌.

ജർമ്മനിയുടെയും ഫ്രാൻസിന്റെയും ഈ ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾ ഇതോടെ അവസാനിച്ചു.