ജർമ്മൻ ദേശീയ ടീം പുതിയ ജേഴ്സി പുറത്തിറക്കി. എവേ ജേഴ്സിയാണ് ഇന്ന് പുറത്തിറക്കിയത്. പതിവ് നിറങ്ങളിൽ നിന്ന് മാറി കറുപ്പ് നിറത്തിലാണ് പുതിയ ജേഴ്സി. പത്തു വർഷങ്ങൾക്ക് ശേഷമാണ് ജർമ്മൻ ടീം കറുപ്പ് ജേഴ്സിയിൽ മടങ്ങി എത്തുന്നത്. പുതിയ ജേഴ്സിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ അഡിഡാസാണ് ജേഴ്സി ഡിസൈൻ ചെയ്തത്. അഡിഡാസിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്. യൂറോ കപ്പിൽ ഈ ജേഴ്സി ആകും ജർമ്മനി അണിയുക.